മുഖ്യമന്ത്രി മറന്നുവെച്ച ‘ആ ബാഗിൽ കറൻസി‘; ക്ലിഫ് ഹൗസിലേക്കുള്ള പാത്രങ്ങളിൽ ബിരിയാണി മാത്രമായിരുന്നില്ലെന്ന് സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരുന്നപ്പോൾ ബാഗേജ് ക്ലിയറൻസിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി…

By :  Editor
Update: 2022-06-07 07:24 GMT

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരുന്നപ്പോൾ ബാഗേജ് ക്ലിയറൻസിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തന്നെ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോൺസുൽ ജനറൽ സാധനങ്ങൾ കൊടുത്തയച്ചതായും സ്വപ്ന സുരേഷ് ആരോപിച്ചു. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ രഹസ്യമൊഴി നൽകിയതെന്നും കേസുമായി ബന്ധമുള്ളവരിൽനിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ രഹസ്യമൊഴി നൽകിയതായും സ്വപ്ന വെളിപ്പെടുത്തി.

Full View

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കൊച്ചിയിലെ കോടതിയിലെത്തി രഹസ്യമൊഴി നൽകിയ ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വർണക്കടത്തു കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.

Tags:    

Similar News