പ്രതിഷേധ പേടിയിലോ മുഖ്യമന്ത്രി ? ; മാധ്യമപ്രവർത്തകരുടെ ബ്ലാക്ക് മാസ്‌ക് ഊരിപ്പിച്ചു; കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് കസ്റ്റഡിയിലെടുത്തു" അസാധാരണ കാഴ്ച്ചകൾ

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നു സംസ്ഥാനമാകെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ‌ മുഖ്യമന്ത്രി കനത്ത സുരക്ഷയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്യുന്ന വഴികളിലുടനീളം വൻ…

By :  Editor
Update: 2022-06-11 06:54 GMT

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നു സംസ്ഥാനമാകെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ‌ മുഖ്യമന്ത്രി കനത്ത സുരക്ഷയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്യുന്ന വഴികളിലുടനീളം വൻ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‍ജെൻഡർ വ്യക്തികളെ പൊലീസ് മർദിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയി. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളി‌ൽ‌ കറുത്ത മാസ്കിനും വിലക്കുണ്ട്

കോട്ടയത്തെ പരിപാടിക്കു പിന്നാലെയാണു കൊച്ചിയിലും കറുത്ത മാസ്കിനു വിലക്കേർപ്പെടുത്തിയത്. കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവർത്തകരോടു മാസ്ക് നീക്കാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ കറുത്ത മാസ്‌ക് ധരിച്ചവരെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി നടക്കുന്ന ജവഹർലാൽ നെഹ്രു കലൂർ മെട്രോ സ്റ്റേഷനിൽ തടഞ്ഞിട്ടില്ല. ഇവിടെ നീല സർജിക്കൽ മാസ്‌ക് സംഘാടകർ നൽകി. പൊതു പ്രോട്ടോക്കോൾ പാലിക്കണം എന്നായിരുന്നു ആവശ്യ. എന്നാൽ, സംഭവം വാർത്ത ആയതോടെ ഈ നിർദ്ദേശം പിൻവലിക്കുകയായിരുന്നു.

Full View

അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയുടെ സമീപത്ത് കറുത്ത ചുരിദാർ ധരിച്ചെത്തിയ രണ്ട് ട്രാൻസ് വനിതകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ പ്രതിഷേധിക്കാനാണ് എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ അടക്കം തടസ്സപെടുത്തുന്നുവെന്ന് ട്രാൻസ് വനിതകൾ കുറ്റപ്പെടുത്തി. മർദ്ദിച്ച് അവശരാക്കിയെന്നും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ഇരുവരും ആരോപിച്ചു. ഇവർ യുവമോർച്ചാ പ്രവർത്തകർ ആണെന്നും വാർത്തകൾ ഉണ്ടായിരുന്നു.

കൊച്ചിയിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട രണ്ടു വേദികളിലും അദ്ദേഹം താമസിക്കുന്ന ഗെസ്റ്റ് ഹൗസിലും പൊലീസിന്റെ വൻ പടതന്നെയുണ്ട്. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസ് നേരിട്ടാണു ഗതാഗതം നിയന്ത്രിക്കുന്നത്. പലയിടത്തും ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.പെട്ടെന്നുണ്ടായ ഗതാഗത നിയന്ത്രണം കാരണം കൊച്ചിയിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.

Tags:    

Similar News