എസ്എസ്എല്‍സിക്ക് 99.26 ശതമാനം വിജയം; 4 മണി മുതല്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 99.47 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ…
;എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 99.47 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.
വിജയശതമാനം കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ (99.76%). വിജയശതമാനം കുറഞ്ഞ റവന്യു ജില്ല–വയനാട് (98.07%). വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല–പാല (99.94%). കുറഞ്ഞ വിദ്യാഭ്യാസ ജില്ല– ആറ്റിങ്ങൽ (97.98%). ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല– മലപ്പുറം. 3024 വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ചു. ഗൾഫിൽ 571 പേർ പരീക്ഷ എഴുതിയതിൽ 561 പേർ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയം 98.25%.
4 ഗൾഫ് സെന്ററുകളിൽ 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപിൽ 882 പേർ പരീക്ഷ എഴുതിയതിൽ 785 പേർ വിജയിച്ചു. 89% വിജയം. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് പികെഎംഎംഎച്ച്എസ്എസ് ഇടരിക്കോട് മലപ്പുറം. 2104 വിദ്യാർഥികൾ പരീക്ഷയെഴുതി. കുറച്ച് വിദ്യാർഥികൾ പരീക്ഷ എഴുതിയത് എച്ച്എംഎച്ച്എസ്എസ് രണ്ടാർക്കര എറണാകുളം. ഒരു വിദ്യാർഥിയാണ് പരീക്ഷ എഴുതിയത്. ടിഎച്ച്എസ്എൽസിയിൽ 2977 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 2912പേർ വിജയിച്ചു. വിജയം 99.49%. മൊത്തം എ പ്ലസ് ലഭിച്ചവർ 112.
————————————————-
മെഡിക്കൽ രംഗത്ത് ജോലിയാണോ നിങ്ങളുടെ സ്വപ്നം? 👩⚕️🧑⚕️ All India Medical Institute https://mykerala.co.in/Myk_listing/all-india-medical-institute 2022-24 വർഷത്തെ ബാച്ചിലേക്ക് *രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
—————————————————-
ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടായിരുന്നില്ല. വൈകിട്ട് നാലു മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. 2961 പരീക്ഷാ കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 2,07,909 പെൺകുട്ടികളും 2,18,560 ആൺകുട്ടികളുമാണ്. 1,91,382 വിദ്യാർഥികൾ മലയാളം മീഡിയത്തിൽ പരീക്ഷ എഴുതി. എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 409 പേർ പരീക്ഷ എഴുതി. ഫോക്കസ് ഏരിയിൽനിന്ന് 30 ശതമാനവും പുറത്തുനിന്ന് 30 ശതമാനവും ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 70 ക്യാംപുകളിലാണ് മൂല്യനിർണയം നടന്നത്. 9722 അധ്യാപകര്‍ മൂല്യനിർണയത്തിനുണ്ടായിരുന്നു.
ഫലമറിയാൻ:
www.keralaresults.nic.in, www.keralapareekshabhavan.in, എസ്എസ്എൽസി–ഹിയറിങ് ഇംപയേർഡ് www.sslchiexam.kerala. gov.in