സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുൻ വിജിലൻസ് മേധാവി അജിത് കുമാറിന് പുതിയ നിയമനം; എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ച് സർക്കാർ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുൻ വിജിലൻസ് മേധാവി എംആർ അജിത് കുമാറിന് പുതിയ നിയമനം. പൗരാവകാശ സംരക്ഷണത്തിനായി എഡിജിപിയുടെ എക്‌സ് കേഡർ തസ്തിക പുതുതായി സൃഷ്ടിച്ചാണ്…

By :  Editor
Update: 2022-06-21 09:27 GMT

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുൻ വിജിലൻസ് മേധാവി എംആർ അജിത് കുമാറിന് പുതിയ നിയമനം. പൗരാവകാശ സംരക്ഷണത്തിനായി എഡിജിപിയുടെ എക്‌സ് കേഡർ തസ്തിക പുതുതായി സൃഷ്ടിച്ചാണ് നിയമനം. പോലീസ് ആസ്ഥാനത്തെ എഡിജിപിയുടേതിന് തുല്യമായ അധികാരമാണ് ഈ തസ്തികയ്‌ക്കും. ഒരു വർഷത്തേയ്‌ക്കാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.

Full View

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാൻ ഇടനിലക്കരനെ അയച്ചെന്നായിരുന്നു അജിത് കുമാറിനെതിരെ ഉയർന്ന ആരോപണം.സ്വപ്നയുടെയും ഷാജ് കിരണിന്റെയും വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റിയത്. മുഖ്യമന്ത്രി ഇടപെട്ടായിരുന്നു മാറ്റം. അജിത് കുമാറും ഷാജ് കിരണും തമ്മിൽ സംസാരിച്ചതായി സർക്കാറിന് തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വിജിലൻസ് മേധാവി എം ആർ അജിത് കുമാർ, ലോ ആൻറ് ഓർഡർ എഡിജിപി എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം.

Tags:    

Similar News