ഒരു മണിക്കൂർ സേവനം ലഭിച്ചില്ല; ബിഎസ്എൻഎലിന് 11000 രൂപ പിഴ

Evening Kerala News is  a leading  Malayalam News Portal in Kerala  since 2009. We are aiming to introduce you to a world of highly reliable News & Stories.

By :  Editor
Update: 2022-06-25 22:34 GMT

ഒരു മണിക്കൂർ സേവനം ലഭിച്ചില്ല; ബിഎസ്എൻഎലിന് 11000 രൂപ പിഴ

Alappuzha : ഒരു മണിക്കൂർ സേവനം ലഭ്യമാകാത്തതിനെത്തുടർന്ന് ബിഎസ്എൻഎലിന്‌ എതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയ യുവാവിന് അനുകൂലമായ വിധി. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ എസ്.സി.സുനിലിന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവായി 1000 രൂപയും ബിഎസ്എൻഎൽ നൽകണമെന്നാണ് വിധി. വിധിക്കെതിരെ അപ്പീൽ പോകാതെ നഷ്ടപരിഹാരം നൽകി ബിഎസ്എൻഎൽ കേസ് തീർപ്പാക്കി.

2019 ഡിസംബർ 23നാണ് സംഭവം. എൽഐസി ഏജന്റായ സുനിൽ തന്റെ ഇടപാടുകാരിൽ ഒരാളെ കാണാൻ അരൂരിലേക്ക് പോകവേ വൈകിട്ട് 3.40 മുതൽ 4.40 വരെ ബിഎസ്എൻഎൽ സേവനം ലഭ്യമായില്ല. ഫോൺ വിളിക്കാൻ കഴിയാതിരുന്നതിനാൽ ഇരുവർക്കും കാണാൻ കഴിഞ്ഞില്ല. കക്ഷി വിദേശത്തേക്കും പോയി. സേവനം ലഭ്യമായപ്പോൾ പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് 160 രൂപ പോയി. ഇതിനെതിരെ പരാതിയുമായി ചേർത്തല, ആലപ്പുഴ ഓഫിസുകൾ സന്ദർശിച്ചെങ്കിലും അവിടെയും വേണ്ട സേവനം ലഭിച്ചില്ല. മേലുദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും സുനിൽ പരാതിയിൽ പറയുന്നു. പിന്നീട് ആലപ്പുഴ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. പരാതിക്കാരനു വേണ്ടി അഡ്വ.മുജാഹിദ് യൂസഫ് ഹാജരായി.

Tags:    

Similar News