ഈവനിംഗ് കേരള ന്യൂസ് - ജില്ലകളിലൂടെ ( അറിയിപ്പുകൾ ) 26-6-2022
THIRUVANTHAPURAM : വർക്കല- പുന്നമൂട് ഗവ.ഐടിഐയിൽ ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് അസിസ്റ്റന്റ് പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 27നു 10.30 ന് ഓഫിസിൽ നടക്കും.…
;THIRUVANTHAPURAM : വർക്കല- പുന്നമൂട് ഗവ.ഐടിഐയിൽ ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് അസിസ്റ്റന്റ് പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 27നു 10.30 ന് ഓഫിസിൽ നടക്കും. വിവരങ്ങൾക്ക്–9847267566.
KOLLAM :തഴവ - ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ ഒഴിവ്. നാളെ 11 നു സ്കൂൾ ഓഫിസിൽ അഭിമുഖം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
PATHANAMTHITTA : തിരുവല്ല- സബ് ട്രഷറിക്കു സമീപം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുൻവശം നിൽക്കുന്ന മരത്തിന്റെ ശിഖരം മുറിച്ചുമാറ്റുന്നതിനാൽ ഇന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കേണ്ടതാണ്.
IDUKKI : തൊടുപുഴ - ക്ഷീരവികസന വകുപ്പ് 20 സെന്റിനു മുകളിൽ സ്ഥലത്തു തീറ്റപ്പുൽക്കൃഷി ചെയ്യുന്നവർക്കു സബ്‌സിഡി നൽകും. കർഷകർ നാളെ മുതൽ ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന വകുപ്പിന്റെ പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്ത് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ നിന്നു ലഭിക്കും.
KOTTAYAM : ഏറ്റുമാനൂർ - ഏറ്റുമാനൂരപ്പൻ കോളജിൽ ഹിന്ദി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് നാളെ 11നു വോക് ഇൻ ഇന്റർവ്യൂ നടക്കും. ഫോൺ : 0481 2536978
ALAPPUZHA : ചാരുംമൂട് -ചത്തിയറ ഫുട്ബോൾ അക്കാദമി യൂത്ത് ലീഗ് മത്സരങ്ങൾക്കായി കളിക്കാരെ തിരഞ്ഞെടുക്കുന്നു. ചത്തിയറ വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ഇന്ന് മൂന്നിന് നടക്കുന്ന സിലക്‌ഷൻ ട്രയൽസിൽ 2008നും 2012നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കും 200നും 2009നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കും പങ്കെടുക്കാം. 9447453418.
ERANAKULAM : നെടുമ്പാശേരി - കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28ന് രാവിലെ 10.30ന്. 0484 2604116.
THRISSUR: മണ്ണുത്തി- പാലിൽ നിന്ന് ഉണ്ടാക്കാവുന്ന മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം പരിശീലിപ്പിക്കുന്ന ക്ലാസ് വെറ്ററിനറി സർവകലാശാല വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജി നടത്തുന്നു. യോഗർട്ട്, പനീർ, കുൽഫി, കെച്ചപ്പ് തുടങ്ങിയവയുടെ നിർമാണമാണു പഠിപ്പിക്കുക. 8848656355.
PALAKKAD : ചെർപ്പുളശ്ശേരി - നഗരസഭയിൽ ഒഴിവുള്ള 2 ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കും. കൂടിക്കാഴ്ച 30ന് രാവിലെ 11ന് നഗരസഭ ഓഫിസിൽ. ഫോൺ: 0466-2282238.
MALAPPURAM : കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് അവധി ദിനത്തിൽ താലൂക്ക് ഓഫിസും താലൂക്കിലെ 30 വില്ലേജ് ഓഫിസുകളും തുറന്നു പ്രവർത്തിക്കും. ഓഫിസുകൾ തുറക്കുമെങ്കിലും പൊതുജനങ്ങൾക്കുള്ള സേവനം ഉണ്ടായിരിക്കില്ല.
KOZHIKODE : വടകര - ചോറോട് പഞ്ചായത്തിൽ സ്ഥിര താമസക്കാരായ പ്ലസ്ടു വിനു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ചോറോട് സർവീസ് സഹകരണ ബാങ്ക് പി.കെ.കണാരൻ സ്മാരക കാഷ് അവാർഡ് നൽകും. സ്വന്തം കൈപ്പടയിൽ തയാറാക്കിയ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ സഹിതം 30 ന് അകം ബാങ്കിന്റെ ഹെഡ് ഓഫിസിൽ ലഭിക്കണം.
KANNUR : വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. 28നു ഉച്ചയ്ക്ക് 2നു എരഞ്ഞോളി പാലത്തിന് സമീപമുള്ള ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ അഭിമുഖം നടക്കും. 7–ാം ക്ലാസ് പാസായ, 45 വയസിന് താഴയുള്ള, ശാരീരിക ക്ഷമതയുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. 04902 321605.
KASARAGOD : ക്ഷീരവികസന വകുപ്പ് 20 സെന്റിനു മുകളിൽ പുൽക്കൃഷി ചെയ്യുന്നതിന് സബ്സിഡി നൽകുന്നു. കർഷകർക്ക് ജൂൺ 26 മുതൽ മുതൽ ജൂലൈ 10വരെ ksheerasree.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ ബന്ധപ്പെടണം.
WAYANAD : 20 സെന്റിന് മുകളിൽ തീറ്റപ്പുൽ കൃഷി നടത്താൻ ക്ഷീരവികസന വകുപ്പ് സബ്സിഡി നൽകുന്നു. താൽപര്യമുള്ള കർഷകർ ജൂലൈ 10നകം ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. വിവരങ്ങൾക്ക് ബ്ലോക്ക്തല ക്ഷീര വികസന യൂണിറ്റുകളിൽ ബന്ധപ്പെടാം.