വിവിധ ജില്ലകളിലെ അധ്യാപക ഒഴിവുകൾ അറിയാം

അധ്യാപക ഒഴിവ്- PALAKKAD ഷൊർണൂർ -ഗണേശ് ഗിരി ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജിയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 30ന് രാവിലെ 11 ന്…

;

By :  Editor
Update: 2022-06-27 21:10 GMT

അധ്യാപക ഒഴിവ്- PALAKKAD

ഷൊർണൂർ -ഗണേശ് ഗിരി ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജിയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 30ന് രാവിലെ 11 ന് സ്കൂൾ ഓഫിസിൽ നടത്തുന്ന അഭിമുഖത്തിന് ഒറിജിനൽ രേഖകളുമായി എത്തണം. ഫോൺ-0466 2225543.

അധ്യാപക ഒഴിവ്- KOTTAYAM

മീനടം : ഗവ.എച്ച്എസ്എസിൽ എൽപി, എച്ച്എസ്എസ്ടി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. എൽ.പി.അധ്യാപക ഒഴിവിൽ 30ന് 11നും എച്ച്എസ്എസ്എസ്ടി മലയാളം, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ജൂലൈ 1ന് 10നും ഫിസിക്സ്, കണക്ക്, ഇംഗ്ലിഷ് വിഷയങ്ങളിൽ 1.30നും അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

പാലാ : അൽഫോൻസ കോളജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ സംവരണ വിഭാഗത്തിൽ (അംഗപരിമിതർ) നിന്ന് ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ www. alphonsacollege.edu.in വെബ്സൈറ്റ് വഴി ജൂലൈ 4നു മുൻപ് അപേക്ഷ നൽകണം.

അധ്യാപക ഒഴിവ്- KOZHIKODE

വടകര : പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയർ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ജൂലായ് ഒന്നിന് രാവിലെ 11 മണിക്ക്.

Tags:    

Similar News