നിയന്ത്രണരേഖയിലെ ജവാന്മാർക്കായി എല്ലാ കാലാവസ്ഥയും അതിജീവിക്കുന്ന വാസസ്ഥലം ഒരുങ്ങുന്നു
ന്യൂഡൽഹി: കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനായി സൈനികർക്ക് 50 കോടി രൂപയുടെ കണ്ടെയ്‌നറുകളായ പിയുഎഫ് ഷെൽട്ടറുകൾ നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിയന്ത്രണ രേഖയിൽ ഉള്ളവർക്കാണ് ഷെൽട്ടറുകൾ ലഭ്യമാക്കുക. പ്രാരംഭഘട്ടത്തിൽ 115…
ന്യൂഡൽഹി: കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനായി സൈനികർക്ക് 50 കോടി രൂപയുടെ കണ്ടെയ്‌നറുകളായ പിയുഎഫ് ഷെൽട്ടറുകൾ നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിയന്ത്രണ രേഖയിൽ ഉള്ളവർക്കാണ് ഷെൽട്ടറുകൾ ലഭ്യമാക്കുക. പ്രാരംഭഘട്ടത്തിൽ 115 പിയുഎഫ് ഷെൽട്ടർ ഹോമുകളാകും നിർമിച്ച് നൽകുക. കുപ്വാര, ബന്ദിപോറ, ബാരാമുള്ള, രജൗരി മേഖലകളിലാണ് ഷെൽട്ടറുകൾ നിർമ്മിക്കുക.സ്ഥാനം മാറ്റാൻ കഴിയുന്ന കണ്ടെയ്‌നറുകളാണിവ. സോളാർ പാനലുകളും ഇതിൽ ഉണ്ടാകും.
ഏത് കാലാവസ്ഥയിലും താപനില ക്രമാനുഗതമായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മഞ്ഞ് കാലത്തെ തണുപ്പിൽ നിന്നും ജവാൻമാരെ സംരക്ഷിക്കാൻ ഇത് സഹായിക്കും. കനത്ത സുരക്ഷയും ഉറപ്പ് നൽകുന്നു.
2100 സ്ഥലങ്ങളിലാണ് ബിഎസ്എഫ് ജവാന്മാർ പ്രതികൂല കാലാവസ്ഥയിൽ കഴിയുന്നത്. പദ്ധതി വിജയകരമാകുന്നതോടെ വിപുലീകരിക്കാനും സർക്കാർ തീരുമാനിച്ചു. സൈനികർക്ക് ഇത്തരം സംവിധാനം ഉപയോഗപ്രദമാകുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.