ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം അപകടനില തരണം ചെയ്തു ; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം അപകടനില തരണം ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹം വെള്ളിയാഴ്ച രാവിലെ ചികിത്സ തേടിയത്. ഹൃദയാഘാതം…
;നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം അപകടനില തരണം ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹം വെള്ളിയാഴ്ച രാവിലെ ചികിത്സ തേടിയത്. ഹൃദയാഘാതം അനുഭവപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്നും വിക്രം സുഖമായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിക്രം ഇന്ന് തന്നെ ആശുപത്രിവിട്ടേക്കും.
Statement from @kauveryhospital about #chiyaanVikram health condition 🙏❤#cobra #PonniyinSelvan #PonniyinSelvanTeaser . pic.twitter.com/RRluEZfVmv
— Thangalaan 🏹 (@ThikaskumarCvf0) July 8, 2022
വാർത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്.