സിറിയയിൽ ഡ്രോൺ ആക്രമണം; ഐഎസ് കൊടുംഭീകരനെ വധിച്ച് അമേരിക്ക
സിറിയയിലെ ഐ.എസ് കൊടുംഭീകരനെ വധിച്ച് അമേരിക്ക. ഐ.എസ് തലവന്മാരിൽ ഒരാളായ മെബർ അൽ-അഗലാണ് കൊല്ലപ്പെട്ടത്. നിലവിൽ ഐ.എസ്സിന്റെ അഞ്ച് നേതാക്കളിൽ ഒരാളാണ് അഗൽ എന്ന് അമേരിക്കൻ സ്റ്റേറ്റ്…
;സിറിയയിലെ ഐ.എസ് കൊടുംഭീകരനെ വധിച്ച് അമേരിക്ക. ഐ.എസ് തലവന്മാരിൽ ഒരാളായ മെബർ അൽ-അഗലാണ് കൊല്ലപ്പെട്ടത്. നിലവിൽ ഐ.എസ്സിന്റെ അഞ്ച് നേതാക്കളിൽ ഒരാളാണ് അഗൽ എന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരനെ വധിച്ചത്.
സിറിയയിലെ ജിൻഡായിരിസിൽ വടക്കുകിഴക്കൻ മേഖലയിലാണ് ഭീകരരുടെ കേന്ദ്രത്തിന് നേർക്ക് അമേരിക്കൻ ഡ്രോൺ ആക്രമണം നടത്തിയത്. ഐ.എസിന്റെ പതനം ഉറപ്പാക്കും വരെ ഭീകരതയ്‌ക്കെതിരെ പോരാടും. അഗലിന്റെ മരണം സെന്റ്‌കോം പ്രതിരോധ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ടൈന്ന് കേണൽ ജോ ബുച്ചിനോ പറഞ്ഞു.
ആഗോളതലത്തിൽ നിരവധി രാജ്യങ്ങളുടെ സ്വസ്ഥത കെടുത്തുന്ന ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരാണ് ഈ നേതാക്കൾ. ഇത്തരം തിരിച്ചടികൾ വഴി ഭീകര പ്രസ്ഥാന ങ്ങളുടെ ക്ഷമത തകർക്കലാണ് ലക്ഷ്യം. അഗൽ ഇറാഖിലും സിറിയയ്‌ക്കും പുറത്തും യാത്ര ചെയ്യുന്ന നേതാവാണെന്നും കേണൽ ജോ പറഞ്ഞു.