വയനാട് കടുവയുടെ ആക്രമണം; വളർത്തുനായയെ കടിച്ചുകൊന്നു

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണം. വാകേരി ഏതൻവാലി ഏസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ചുകൊന്നു.കടുവ ഇറങ്ങിയതിന്റെ വിഡിയോ പുറത്തുവന്നതോടെ ജനങ്ങൾ ഭീതിയിലാണ്. പ്രദേശങ്ങളിൽ കടുവാസാന്നിധ്യം പതിവായതായി നാട്ടുകാർ…

By :  Editor
Update: 2022-07-14 00:30 GMT

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണം. വാകേരി ഏതൻവാലി ഏസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ചുകൊന്നു.കടുവ ഇറങ്ങിയതിന്റെ വിഡിയോ പുറത്തുവന്നതോടെ ജനങ്ങൾ ഭീതിയിലാണ്. പ്രദേശങ്ങളിൽ കടുവാസാന്നിധ്യം പതിവായതായി നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വയനാട് സുൽത്താൻ ബത്തേരിയ്ക്കടുത്ത് വാകേരി ഏതൻവാലി ഏസ്റ്റേറ്റിൽ വളർത്തുനായയെ കടുവ ആക്രമിച്ചുകൊന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബത്തേരി ബീനാച്ചി പ്രദേശങ്ങളിൽ കടുവാ ആക്രമണം പതിവാണ്. ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണ് കടുവകൾ പുറത്തേക്ക് എത്തുന്നത്. ഇവിടെ ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കടുവകളെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇത് നടക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. നേരത്തെ ഒരു പശുവിനെയും കടുവ ആക്രമിച്ചിരുന്നു.

Tags:    

Similar News