പോലീസ് സ്‌റ്റേഷനിലെ കംപ്യൂട്ടറിൽ നിന്നും രഹസ്യവിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകി; മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
മൂന്നാർ: മൂന്നാർ പോലീസ് സ്‌റ്റേഷനിലെ കംപ്യൂട്ടറിൽ നിന്നും രഹസ്യവിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകിയെന്ന കേസിൽ അന്വേഷണം നേരിടുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം…
;മൂന്നാർ: മൂന്നാർ പോലീസ് സ്‌റ്റേഷനിലെ കംപ്യൂട്ടറിൽ നിന്നും രഹസ്യവിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകിയെന്ന കേസിൽ അന്വേഷണം നേരിടുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റി. മൂന്നാർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ പി.വി.അലിയാർ, പി.എസ്.റിയാസ്, അബ്ദുൾ സമദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്
അലിയാർ, റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുൾ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് സ്ഥലം മാറ്റിയത്. അലിയാർ നിലവിൽ മുല്ലപ്പെരിയാർ സ്റ്റേഷനിലാണ്. മെയ് 15നാണ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്നും ഇവർ രഹസ്യവിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകിയെന്ന വിവരം പുറത്ത് വന്നത്.
സംഭവം അന്വേഷിക്കാൻ മൂന്നാർ ഡിവൈഎസ്പിയെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. ആരോപണ വിധേയരായ പോലീസുകാരുടെ മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും സൈബർ സെല്ലിന് കൈമാറുകയും ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങളും കേസിൽ അന്വേഷണം തുടങ്ങിയിരുന്നു. പ്രാഥമിക നടപടി എന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം.