കോഴിക്കോട് ജില്ലാ അറിയിപ്പുകൾ |23-7-22 | Evening Kerala News District Announcements
ഗവ. ഐടിഐ പ്രവേശനം കോഴിക്കോട് : ഗവ. ഐടിഐകളിൽ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. വിവിധ മെട്രിക് നോൺ - മെട്രിക് ട്രേഡുകളിൽ പ്രവേശനം ലഭിക്കുന്നതിനായി…
ഗവ. ഐടിഐ പ്രവേശനം
കോഴിക്കോട് : ഗവ. ഐടിഐകളിൽ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. വിവിധ മെട്രിക് നോൺ - മെട്രിക് ട്രേഡുകളിൽ പ്രവേശനം ലഭിക്കുന്നതിനായി itiadmissions.kerala.gov.in എന്ന സൈറ്റിലൂടെ 30 നു അപേക്ഷ സമർപ്പിക്കണം. 0495 2377016.
ടിഎച്ച്എസ്എസ് പ്രവേശനം
കോഴിക്കോട് : ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 11ാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതി 30 വരെ ദീർഘിപ്പിച്ചു. www.ihrd.ac.in
മത്സ്യക്കൃഷി യൂണിറ്റ്
കോഴിക്കോട് : ഫിഷറീസ് വകുപ്പു മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കരിമീൻ, വരാൽ തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിക്കുന്നതിനുള്ള യൂണിറ്റുകൾ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസിൽ അപേക്ഷകൾ മത്സ്യകർഷക വികസന ഏജൻസി, ഫിഷറീസ് കോംപ്ലക്സ്, വെസ്റ്റ്ഹിൽ (പിഒ), കോഴിക്കോട് - 05 എന്ന വിലാസത്തിൽ 26 നു മുൻപായി നൽകണം. 0495 2381430.
അഭിമുഖം 29ന്
കോഴിക്കോട് : ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്കു രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കു മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 29 നു രാവിലെ 10.30ന്. 0495 2370379.
കുടിശിക തീർക്കാം
കോഴിക്കോട് : വാട്ടർ അതോറിറ്റിയിൽ 2021 ജൂൺ 30നു മുൻപുള്ള കാലയളവിൽ കുടിശിക വരുത്തിയിട്ടുള്ള എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും തുക ഇളവുകളോടെ അടച്ചു തീർക്കാൻ ഓഗസ്റ്റ് 15 വരെ അപേക്ഷ നൽകാം. വിഛേദിച്ച കണക്‌ഷൻ പകുതി തുക അടച്ചു പുനഃസ്ഥാപിക്കുന്നതിനും ഗാർഹിക, ഗാർഹികേതര കണക്‌ഷനുകളിൽ ലീക്കേജ് മൂലമുണ്ടായ അമിത ബിൽ തുക ഭാഗികമായി ഒഴിവാക്കുന്നതിനും അവസരമുണ്ടാകും.