കെ.പി.എം.എസ് ശാഖയോഗ മന്ദിരം തീയിട്ട സംഭവം: പ്രതി കീഴടങ്ങി
വൈക്കം: Vaikom news അക്കരപ്പാടം കെ.പി.എം.എസ് 1369ാം നമ്പർ ശാഖയോഗ മന്ദിരത്തിന് തീയിട്ട സംഭവത്തിൽ പ്രതി പൊലീസിൽ കീഴടങ്ങി. അക്കരപ്പാടം കരിയിൽ പുത്തൻവീട്ടിൽ എസ്. സുനിൽ കുമാറാണ്…
;വൈക്കം: Vaikom news അക്കരപ്പാടം കെ.പി.എം.എസ് 1369ാം നമ്പർ ശാഖയോഗ മന്ദിരത്തിന് തീയിട്ട സംഭവത്തിൽ പ്രതി പൊലീസിൽ കീഴടങ്ങി. അക്കരപ്പാടം കരിയിൽ പുത്തൻവീട്ടിൽ എസ്. സുനിൽ കുമാറാണ് (40) തിങ്കളാഴ്ച ഉച്ചക്ക് വൈക്കം പൊലീസിൽ കീഴടങ്ങിയത്.
ജൂൺ 22ന് വൈകീട്ട് മൂന്നുമണിയോടെയാണ് ശാഖാ ഓഫിസിന് തീയിട്ടത്. കെട്ടിട നിർമാണത്തൊഴിലാളിയായ യുവാവ് സ്കൂട്ടറിൽ നിന്നും കുപ്പിയിൽ പെട്രോൾ ഊറ്റിയെടുത്ത ശേഷം തീയിടുകയായിരുന്നു. തീപിടിത്തത്തിൽ ഓഫിസിൽ ഉണ്ടായിരുന്ന കസേരകൾ, പടുത, പന്തൽ സാമഗ്രികൾ, മേൽക്കൂര, ഷീറ്റ് തുടങ്ങിയവ പൂർണമായി കത്തിനശിച്ചിരുന്നു. കെ.പി.എം.എസ് മഹിള ഫെഡറേഷൻ വൈക്കം യൂനിയൻ കമ്മിറ്റി അംഗമായിരുന്ന ഭാര്യയെ തൽസ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടർന്ന് ഉണ്ടായ പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.