ജെ.ഇ.ഇ മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികളിൽ അടക്കമുള്ള എൻജിനീയറിങ് പ്രവേശനത്തിനായുള്ള സംയുക്ത പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ 2022 പരീക്ഷ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) പ്രസിദ്ധീകരിച്ചു. 24 പേർക്ക്…
ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികളിൽ അടക്കമുള്ള എൻജിനീയറിങ് പ്രവേശനത്തിനായുള്ള സംയുക്ത പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ 2022 പരീക്ഷ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) പ്രസിദ്ധീകരിച്ചു.
24 പേർക്ക് 100 ശതമാനം മാർക്ക് ലഭിച്ചു. മലയാളിയായ തോമസ് ബിജു ചീരംവേലി നൂറു ശതമാനം മാർക്ക് ലഭിച്ചവരുടെ പട്ടികയിലുണ്ട്. jeemain.nta.nic.in, ntaresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഉത്തര സൂചിക ഇന്നലെ എൻ.ടി.എ പ്രസിദ്ധീകരിച്ചിരുന്നു. ജെ.ഇ.ഇ മെയിൻ സെഷൻ 2 വിന്റെ ഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.
വിദ്യാർഥികൾക്ക് അപേക്ഷ നമ്പറും ജനന തീയതിയും ഉപയോഗിച്ച് വെബ്സൈറ്റിൽ കയറാം. അപ്പോൾ സ്കോർ അറിയാനാകാം. ഇതിന്റെ പ്രിന്റെടുക്കാം. ജൂലൈ 25, 30 തീയതികളിയായി രണ്ട് ഘട്ടമായാണ് ജെ.ഇ.ഇ മെയിൻ ജൂലൈ സെഷൻ പരീക്ഷ നടന്നത്. വിജയിച്ചവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡിന് അപേക്ഷ നൽകാം. ആഗസ്റ്റ് 28നാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ.