സ്വര്‍ണക്കടത്ത്: കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഡോളര്‍ക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. സ്വര്‍ണക്കടത്ത് വിവാദവുമായി…

By :  Editor
Update: 2022-08-13 00:44 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഡോളര്‍ക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്.

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിനടക്കം നേതൃത്വം നല്‍കിയത് രാധാകൃഷ്ണനായിരുന്നു. ഏറ്റവും ഒടുവില്‍ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയിലും അന്വേഷണത്തിന് നേതൃത്വം നല്‍കിയത് രാധാകൃഷ്ണനായിരുന്നു. നേരത്തെ തന്നെ ഇദ്ദേഹത്തിന് സ്ഥലം മാറ്റമുണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നുവെങ്കിലും അന്വേഷണത്തിന്റെ നിര്‍ണായ ഘട്ടത്തിലുണ്ടായ സ്ഥലം മാറ്റം കേസിനെ എങ്ങനെ ബാധിക്കുമെന്നതാണ് ചര്‍ച്ച. പത്ത് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ ജോയിന്‍ ചെയ്യാനാണ് നിര്‍ദേശം.

Tags:    

Similar News