നെക്സോൺ ഇലക്ട്രിക്കിനോട് മത്സരിക്കാൻ മഹീന്ദ്ര എക്സ്‌യുവി 400‌  

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ ഏറ്റവും വിൽപനയുള്ള നെക്സോൺ ഇലക്ട്രിക്കിനോട് നേരിട്ട് മത്സരിക്കാനൊരുങ്ങി മഹീന്ദ്ര. എക്സ്‌‍യുവി 300ന്റെ ഇലക്ട്രിക് പതിപ്പായ എക്സ്‌യുവി 400 സെപ്റ്റംബർ 6ന് പുറത്തിറങ്ങുമെന്നാണ്…

Update: 2022-08-20 07:09 GMT

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ ഏറ്റവും വിൽപനയുള്ള നെക്സോൺ ഇലക്ട്രിക്കിനോട് നേരിട്ട് മത്സരിക്കാനൊരുങ്ങി മഹീന്ദ്ര. എക്സ്‌‍യുവി 300ന്റെ ഇലക്ട്രിക് പതിപ്പായ എക്സ്‌യുവി 400 സെപ്റ്റംബർ 6ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇ എക്‌സ്‌യുവി 300യുടെ പ്രൊഡക്‌ഷൻ പതിപ്പായിരിക്കും പുതിയ വാഹനം.

നീളം നാലുമീറ്ററിൽ താഴെ ഒതുക്കാതെ 4.2 മീറ്റർ നീളവുമായി പുതിയ വാഹനം എത്തുമെന്നാണ് മഹീന്ദ്ര പറയുന്നത്. എക്സ്‌യുവി 300ന് സമാനമായ ഹെഡാ‌ലാംപ് കൺസോൾ, ഗ്രിൽ, ടെയിൽ ലാംപ് എന്നിവയുണ്ടാകും.ഇലക്ട്രിക് മോട്ടറിനെപ്പറ്റിയോ റേഞ്ചിനെപ്പറ്റിയോ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും 150 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും വാഹനത്തിൽ.

കൂടാതെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുമുണ്ടാകും. വലിയ ടച്ച്സ്ക്രീൻ, എക്സ്‌‍യുവി 700 ക്ക് സമാനമായ ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ എന്നിവയുമുണ്ടാകും.

Tags:    

Similar News