സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറി ഷാജഹാൻ വധം : കസ്റ്റഡിയിലെടുത്ത 2 പേരെ കാണാനില്ല; പൊലീസ് സ്റ്റേഷനിൽ പരിശോധന

പാലക്കാട് : സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറി ഷാജഹാനെ (40) കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് കുടുംബാംഗങ്ങളുടെ പരാതി. ആവാസ്, ജയരാജ് എന്നിവരുടെ…

By :  Editor
Update: 2022-08-20 04:05 GMT

പാലക്കാട് : സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറി ഷാജഹാനെ (40) കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് കുടുംബാംഗങ്ങളുടെ പരാതി. ആവാസ്, ജയരാജ് എന്നിവരുടെ കുടുംബാംഗങ്ങളാണ് പരാതിയുമായി പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതിയെ തുടർന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. മറ്റു പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തും. ഓഗസ്റ്റ് 16നാണ് പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

ഓഗസ്റ്റ് 14 രാത്രിയാണ് ഷാജഹാന്‍ െകാല്ലപ്പെട്ടത്. കുന്നങ്കാട് ജംക്‌ഷനിൽ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ കുന്നങ്കാട് സ്വദേശികളായ വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ് – 31), മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കുന്നങ്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവര്‍ അറസ്റ്റിലായിരുന്നു.
Tags:    

Similar News