തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരിയുടെ നില അതീവ ഗുരുതരം

തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മുഖത്തു കടിയേറ്റ അഭിരാമി കോട്ടയം മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം ഐസിയുവില്‍ ചികിത്സയിലുള്ളത് . വിവിധ വകുപ്പുമേധാവികള്‍ ഉള്‍പ്പെടുന്ന…

By :  Editor
Update: 2022-09-03 07:24 GMT

തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മുഖത്തു കടിയേറ്റ അഭിരാമി കോട്ടയം മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം ഐസിയുവില്‍ ചികിത്സയിലുള്ളത് . വിവിധ വകുപ്പുമേധാവികള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതോടെ വിവിധ ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പാക്കാനാകും. ന്യൂറോശിശുരോഗവിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന സംഘമാണ് ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഓരോ മണിക്കൂറും വിലയിരുത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

നായയില്‍ നിന്നുള്ള കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ട് അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്

രണ്ടാഴ്ചമുമ്പാണ് റാന്നി സ്വദേശി ഹരീഷിന്റെ മകള്‍ അഭിരാമിക്ക് തെരുവുപട്ടിയുടെ കടിയേറ്റത്. വീട്ടിലേയ്ക്കുള്ള പാലു വാങ്ങാന്‍ നടന്നു പോവുകയായിരുന്ന കുട്ടിയെ ഓടിച്ചു കടിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ ഒന്‍പതിലധികം കടികള്‍ ഏറ്റിരുന്നു. തുടര്‍ന്ന് കുട്ടി മൂന്നു വാക്‌സിനും എടുത്തിരുന്നതാണ്. കഴിഞ്ഞ ദിവസം കുട്ടിയുടെ നില കൂടുതല്‍ വഷളായി. കുട്ടിയുടെ കണ്ണിലും കടിയേറ്റിരുന്നു. ഇതാണ് ഗുരുതരമായതെന്നാണ് വിവരം

Tags:    

Similar News