കോഴിക്കോട് മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം ; അറുപത്തിയൊന്നുകാരനായ ജീവനക്കാരന് വാരിയെല്ലിന് പരിക്ക് " നടപടി വൈകുന്നതിൽ പ്രതിഷേധം ഉയരുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൂടി പ്രതി പട്ടികയിൽ ചേർത്തു. ഇവരെല്ലാവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.…

By :  Editor
Update: 2022-09-03 10:14 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൂടി പ്രതി പട്ടികയിൽ ചേർത്തു. ഇവരെല്ലാവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാവിലെ അക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസ്സിലായിരുന്നു. എന്നാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടി വൈകുന്നതില്‍ പ്രതിഷേധം കടുത്തതോടെ മെഡിക്കല്‍ കോളേജ് പൊലീസ് അരുണിനെ പ്രതി ചേര്‍ത്തത്.

അക്രമത്തിന്‍റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകനായ പി ഷംസുദ്ധീനെ മർദ്ദിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സുരക്ഷാ ജീവനക്കാര്‍ അപമര്യാദയമായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടയിൽ അറുപത്തിയൊന്നുകാരനായ ജീവനക്കാരന് വാരിയെല്ലിന് പരിക്ക് പറ്റിയതായി റിപ്പോർട്ടുകൾ ഉണ്ട്.തൊട്ടടുത്ത് പോലീസ് ഉണ്ടായിരുന്നിട്ടും സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പോലീസിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

Tags:    

Similar News