ഖത്തറിൽ സ്കൂൾ ബസിൽ കുട്ടി മരിച്ചതിൽ നടപടി; കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കും
ദോഹ: ഖത്തറിൽ സ്കൂൾ ബസിൽ നാലുവയസ്സുകാരി മരിച്ച സംഭവത്തിൽ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ ബസിലിരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ്…
;ദോഹ: ഖത്തറിൽ സ്കൂൾ ബസിൽ നാലുവയസ്സുകാരി മരിച്ച സംഭവത്തിൽ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ ബസിലിരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. മരിച്ച കോട്ടയം ചിങ്ങവനം സ്വദേശി മിൻസ മറിയം ജേക്കബിന്‍റെ മൃതദേഹം ഇന്നു രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും.
രണ്ടു ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്. ആശുപത്രി മോര്‍ച്ചറിക്കു മുന്‍പില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി എത്തിയിരുന്നു. കേസിൽ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.