വീട്ടില്‍ ആളില്ലാത്തപ്പോള്‍ വായില്‍ തുണി തിരുകി വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
പന്തളം: വായിൽ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കടയ്ക്കാട് വടക്ക് കുമ്പഴ വീട്ടിൽ ഷാജിയാണ് (മണവാട്ടി– 45) അറസ്റ്റിലായത്. ശനിയാഴ്ച രാത്രി…
;പന്തളം: വായിൽ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കടയ്ക്കാട് വടക്ക് കുമ്പഴ വീട്ടിൽ ഷാജിയാണ് (മണവാട്ടി– 45) അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലെത്തിയ ഇയാൾ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് പരാതി. ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകിയെന്നും പരാതിയിലുണ്ട്.
ഭയം കാരണം വീട്ടമ്മ വിവരം പുറത്തറിയിച്ചില്ല. എന്നാൽ, തിങ്കളാഴ്ച ഇയാൾ വീണ്ടുമെത്തി താൻ കാറുമായി എത്തുമെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തയായ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.