ചീറ്റകൾ വീണ്ടും ഇന്ത്യൻ മണ്ണിൽ; തുറന്നുവിട്ട് പ്രധാനമന്ത്രി – വിഡിയോ

നമീബിയയിൽ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി  തുറന്നുവിട്ടു. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയെടുത്തു. അമ്പരപ്പോടെയാണ് ചീറ്റകള്‍ കൂട്ടില്‍…

By :  Editor
Update: 2022-09-17 04:09 GMT

നമീബിയയിൽ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടു. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയെടുത്തു. അമ്പരപ്പോടെയാണ് ചീറ്റകള്‍ കൂട്ടില്‍ നിന്നിറങ്ങുന്നത്. മൂന്ന് ചീറ്റകളെയാണ് പ്രധാനമന്ത്രി ആദ്യം തുറന്ന് വിട്ടത്. ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തുറന്ന് വിടുക. കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകൾ ഇന്ത്യയിലെത്തിയതോടെ 13 വർഷത്തെ പ്രയത്നമാണ് സാക്ഷാത്കരിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാൾ കൂടിയാണ് ഇന്ന്. ചീറ്റകളെ നൽകിയതിന് നമീബിയയ്ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയ്ക്ക് ചരിത്രനിമിഷമാണെന്നും പറഞ്ഞു.

Tags:    

Similar News