മഴ മുന്നറിയിപ്പില്‍ മാറ്റം, വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ ! യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച് കോട്ടയത്തെയും കോഴിക്കോടിനെയും ശക്തമായി മഴ ലഭിക്കുന്ന…

By :  Editor
Update: 2022-10-09 06:00 GMT

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച് കോട്ടയത്തെയും കോഴിക്കോടിനെയും ശക്തമായി മഴ ലഭിക്കുന്ന ജില്ലകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ്.

തിങ്കളാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News