കോളേജിനുള്ളിലെ കത്തിക്കരിഞ്ഞ മൃതദേഹം; ഫോണിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

നേരത്തെ എഴുതിയ ആത്മഹത്യ കുറിപ്പ് ഫോണില്‍ ഫോട്ടോ എടുത്ത് സൂക്ഷിച്ചതാണെന്ന് ഡിവൈഎസ്പി പറഞ്ഞു;

Update: 2025-01-01 07:50 GMT

തിരുവനന്തപുരം: നെടുമങ്ങാട്ടെ എന്‍ജിനീയറിങ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ഫോണിന്റെ ഗ്യാലറിയിലായിരുന്നു കുറിപ്പ്.കടബാധ്യത ഉണ്ടെന്നും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. നേരത്തെ എഴുതിയ ആത്മഹത്യ കുറിപ്പ് ഫോണില്‍ ഫോട്ടോ എടുത്ത് സൂക്ഷിച്ചതാണെന്ന് ഡിവൈഎസ്പി പറഞ്ഞു.

മൃതദേഹം കോളേജ് ഉടമയുടേത് തന്നെയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണത്തിന് ഡിഎന്‍എ പരിശോധനയുടെ ഫലം വരണം. പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും. മരണത്തില്‍ ദുരൂഹത ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട് കരകുളത്തെ പി.എ.അസീസ് കോളേജിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളിലായിരുന്നു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലീസ് പറഞ്ഞത്. അദ്ദേഹത്തിന്റെ കാറും മൊബൈല്‍ ഫോണുമെല്ലാം സമീപത്തുണ്ടായിരുന്നു.

Tags:    

Similar News