അസുഖം പിടിപെട്ട് ചാവുന്ന കോഴികളെ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘം സജീവം; കോഴിക്കോട്ട് വിൽപ്പനക്കായി സൂക്ഷിച്ചത് ആയിരകണക്കിന് ചത്തകോഴികൾ; മൊത്തവിതരണകേന്ദ്രം പൂട്ടിച്ചു

Kozhikode News : നഗരത്തിലും പരിസരങ്ങളിലും ഒട്ടേറെ കടകൾ നടത്തുന്ന മൊത്തവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കടയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച 1500-ലേറെ ചത്ത കോഴികളെ കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടികൂടിനശിപ്പിച്ചു. കട…

By :  Editor
Update: 2022-11-09 23:26 GMT

Kozhikode News : നഗരത്തിലും പരിസരങ്ങളിലും ഒട്ടേറെ കടകൾ നടത്തുന്ന മൊത്തവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കടയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച 1500-ലേറെ ചത്ത കോഴികളെ കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടികൂടിനശിപ്പിച്ചു. കട ആരോഗ്യവകുപ്പ് പൂട്ടിച്ചു.

എരഞ്ഞിക്കൽ പുതിയ പാലത്തിനുസമീപമുള്ള സി.പി. റഷീദിന്റെ (സി.പി.ആർ.) ഉടമസ്ഥയിലുള്ള എം.കെ.ബി. മാർക്കറ്റ് എന്ന കോഴിക്കടയുടെ ഗോഡൗണിലും ഫ്രീസറിലും സൂക്ഷിച്ച കോഴികളെയാണ് നശിപ്പിച്ചത്. ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് പരിസരവാസികൾ പരാതിപ്പെടുകയായിരുന്നു.

https://calicutnews.in/search/?sf-listdom-location=&sf-listdom-category=&sf-s=&sf-att-address-lk=&sf-listdom-label=

ചത്തകോഴികൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഫ്രീസറിൽ സൂക്ഷിച്ച കോഴികൾ പുഴുവരിക്കുന്ന നിലയിലായിരുന്നു. ജില്ലയിലെ വിവിധപ്രദേശങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും ഇറച്ചിയും കോഴിയും വിതരണംചെയ്യുന്ന പ്രധാനകേന്ദ്രമാണിത്. ഷവർമയുണ്ടാക്കാനുള്ള ഇറച്ചി ഉൾപ്പെടെയുള്ള ചേരുവകൾ ഇവിടെനിന്ന് വിതരണം ചെയ്യുന്നതായി സംശയമുണ്ട്. ഇതിനായുള്ള ഉപകരണവും കണ്ടെത്തി.

വെറ്ററിനറി സർജൻ ഡോ. പി.എൻ. അമൂല്യ സ്ഥലത്തെത്തി കോഴിയുടെ ശരീര സാംപിളുകൾ ശേഖരിച്ചു. ഇത് ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ ലാബിൽ പരിശോധനയ്ക്കയച്ചു. കോഴിയുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. ബുധനാഴ്ച പുലർച്ചെയാണ് കോഴികളെ ലോറിയിൽ കൊണ്ടുവന്നിറക്കിയതെന്ന് കടയിലെ തൊഴിലാളി അന്വേഷണ സംഘത്തോട് പറഞ്ഞു.

ലൈസൻസ് റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു

ഇതരസംസ്ഥാനങ്ങളിലെ ഫാമുകളിൽ അസുഖം പിടിപെട്ട് ചാവുന്ന കോഴികളെ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘം സജീവം. നികുതിവെട്ടിച്ച് കോഴികളെ കടത്തുന്ന സംഘമാണ് ഇതിനുപിന്നില്ലെന്ന് ധനകാര്യ ഇൻറലിജൻസിന് കിട്ടിയ വിവരം എന്നാണ് റിപ്പോർട്ടുകൾ . അതിർത്തി കടന്നെത്തുന്ന ചത്തകോഴികളെ പകുതിവിലയ്ക്ക് മൊത്തക്കച്ചവടക്കാർ ശേഖരിക്കുകയാണ് ചെയ്യുന്നത്. മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞനിരക്കിൽ ഇറച്ചി വിൽക്കാൻ കഴിയുന്നതിനാൽ മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ ഇതിന് ആവശ്യക്കാർ ഏറെയാണ്.

കൂടുതൽ വരുമാനം നേടാൻ ചില ഹോട്ടലുകളും ബേക്കറികളുമാണ് പ്രധാനമായും ഇവരിൽനിന്ന് ഇറച്ചി വാങ്ങുന്നത്. തമിഴ്നാട്, കർണാടക അതിർത്തികൾ കടന്നാണ് പ്രധാനമായും ചത്തകോഴികളെ ജില്ലയിൽ എത്തിക്കുന്നത്. പുലർച്ചെ ലോറിയിലെത്തിക്കുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല. ജില്ലയിലെ ഒട്ടേറെ ബേക്കറികളിലേക്ക് ഇറച്ചി ഉൾപ്പെടെയുള്ള ഷവർമയുടെ ചേരുവകൾ വിതരണം ചെയ്യുന്നതും ഇത്തരം സ്ഥാപനങ്ങളാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്

Tags:    

Similar News