കേര കർഷകർക്ക് ആശ്വാസം; പച്ചത്തേങ്ങ വിലയിൽ വർധന

Kozhikode: കേരകർഷകർക്ക് ആശ്വാസമായി ആറു മാസത്തിനിടെ പച്ചത്തേങ്ങ വിലയിൽ വൻ വർധന. പച്ചത്തേങ്ങ കിലോക്ക് 29 രൂപയിലെത്തി. വില ഇനിയും കൂടാനാണ് സാധ്യത. വിലത്തകർച്ചയിൽ പൊറുതിമുട്ടുന്ന നാളികേര…

By :  Editor
Update: 2022-11-23 23:07 GMT

Kozhikode: കേരകർഷകർക്ക് ആശ്വാസമായി ആറു മാസത്തിനിടെ പച്ചത്തേങ്ങ വിലയിൽ വൻ വർധന. പച്ചത്തേങ്ങ കിലോക്ക് 29 രൂപയിലെത്തി. വില ഇനിയും കൂടാനാണ് സാധ്യത. വിലത്തകർച്ചയിൽ പൊറുതിമുട്ടുന്ന നാളികേര കർഷകന് തേങ്ങവില കര കയറുന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

പച്ചത്തേങ്ങ വില കിലോക്ക് 23ലേക്ക് കൂപ്പുകുത്തിയ സ്ഥാനത്തുനിന്നാണ് 29ലേക്ക് ഉയർത്തെഴുന്നേൽപുണ്ടായത്. പച്ചത്തേങ്ങ വില കുറഞ്ഞതോടെ മാർക്കറ്റിലേക്കുള്ള വരവ് ഗണ്യമായി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ വർധന പ്രകടമായത്. കിലോ 23ൽനിന്നും പടിപടിയായി ഉയരുകയാണ് ഉണ്ടായത്. ഉണ്ടക്കൊപ്രക്കും സാമാന്യം നല്ല വില ലഭിക്കുന്നുണ്ട്. ഉണ്ട ക്വിന്റലിന് 11400 രൂപയിലെത്തിയിട്ടുണ്ട്. കൊപ്ര രാജാപ്പൂരിന് ക്വിന്റലിന് 13400 രൂപയാണ് വില. കൊപ്ര ക്വിന്റലിന് 9400 ഉയർന്നിട്ടുണ്ട്.

Tags:    

Similar News