ബംഗാൾ ഉൾകടലിൽ വീണ്ടും ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം വീണ്ടും മാറിയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. മധ്യ  ബംഗാൾ ഉൾകടലിൽ  ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കിഴക്കൻ കാറ്റിന്‍റെ…

By :  Editor
Update: 2022-11-29 05:24 GMT

തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം വീണ്ടും മാറിയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. മധ്യ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കിഴക്കൻ കാറ്റിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 4-5 ദിവസം ഒറ്റപെട്ട ഇടത്തരം മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. അതേസമയം തന്നെ ഇന്ന് അഞ്ച് ജില്ലകളിൽ ജാഗ്രത നി‍ർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മല്‍സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2022 നവംബർ 29 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News