ഗുജറാത്തിൽ ചരിത്രം കുറിച്ച് ബിജെപി; "ഏഴാമൂഴം" എക്‌സിറ്റ് പോൾ ഫലങ്ങളും മറികടന്ന് ബിജെപി

എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന പ്രകടനത്തിലൂടെ മിന്നുന്ന ജയമാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ചത്. ഗുജറാത്തിൽ 1985 ൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോർഡ് കടന്ന്…

By :  Editor
Update: 2022-12-08 01:49 GMT

എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന പ്രകടനത്തിലൂടെ മിന്നുന്ന ജയമാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ചത്. ഗുജറാത്തിൽ 1985 ൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോർഡ് കടന്ന് ബിജെപി. ഇത്തവണത്തെ വിജയം കൂടി കണക്കിലെടുത്ത്, തുടർഭരണത്തിൽ സിപിഐഎമ്മിന്റെ ബംഗാളിലെ റെക്കോർഡിനൊപ്പമെത്തും ബിജെപി.

മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനു കയ്യിലുണ്ടായിരുന്ന സീറ്റുകൾ കൈമോശം വന്നു, നിലവിൽ 157 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. 2020 ലെ 127 സീറ്റ് നേട്ടം മറികടന്നുകൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം.

ഗുജറാത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ബിജെപി ആധിപത്യമാണ്. ഒറ്റ ഘട്ടത്തിലും കോൺഗ്രസിന് മേൽക്കൈ നേടാൻ സാധിച്ചിട്ടില്ല. അതേസമയം, സംസ്ഥാനത്ത് കോൺഗ്രസിന് ആപ്പായത് ആംആദ്മി പാർട്ടിയാണ്. കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയത് എഎപിയാണ്. ഇതുവരെ 11.9 ശതമാനം വോട്ടാണ് എഎപി നേടിയത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ 2 ദിവസത്തിനിടെ 7 റാലികളിലാണു മോദി പങ്കെടുത്തത്.

Tags:    

Similar News