അമ്മയും കുഞ്ഞും മരിച്ച സംഭവം; മെഡിക്കൽ സംഘം ഇന്ന് റിപ്പോർട്ട് നൽകും

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​മ്മ​യും കു​ഞ്ഞും മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ബ്ദു​ൽ സ​ലാം നി​​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച സ​മ​ർ​പ്പി​ക്കും.…

By :  Editor
Update: 2022-12-11 21:55 GMT

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​മ്മ​യും കു​ഞ്ഞും മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ബ്ദു​ൽ സ​ലാം നി​​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച സ​മ​ർ​പ്പി​ക്കും.

സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജീ​വ്കു​മാ​ർ, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ​യ​റാം ശ​ങ്ക​ർ, കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം എ​ച്ച്.​ഒ.​ഡി ഡോ. ​വി​ന​യ​കു​മാ​ർ, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം എ​ച്ച്.​ഒ.​ഡി ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ, ഫോ​റ​സി​ക് വി​ഭാ​ഗം ഡോ. ​നി​ധി​ൻ മാ​ത്യു, ന​ഴ്‌​സി​ങ്​ വി​ഭാ​ഗം മേ​ധാ​വി അം​ബി​ക എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ശ​നി​യാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​കും സൂ​പ്ര​ണ്ടി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

പൊ​ക്കി​ൾ​ക്കൊ​ടി ചു​രു​ങ്ങി​യ​താ​ണ് കു​ട്ടി​മ​രി​ക്കാ​ൻ ഇ​ട​യാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​മ്മ​ക്ക് ര​ക്ത​സ​മ്മ​ർ​ദ​വും ഹൃ​ദ​യ​മി​ടി​പ്പും കു​റ​ഞ്ഞ​തോ​ടെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നു​മാ​ണ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പോ​സ്റ്റ്‌​മോ​ർ​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലും ഇ​ക്കാ​ര്യം ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്. ഡോ​ക്ട​ർ​മാ​രു​ടെ പി​ഴ​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.

Tags:    

Similar News