കര്‍ണാടകയില്‍ മകന്‍ അച്ഛനെ കൊന്ന് 32 കഷ്ണങ്ങളാക്കി കുഴല്‍കിണറില്‍ തള്ളി

ബഗല്‍കോട്ട്: അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷണങ്ങളാക്കി കുഴല്‍കിണറില്‍ തള്ളി മകന്‍. കര്‍ണാടകയിലെ ബഗല്‍കോട്ടിലാണ് സംഭവം. സംഭവത്തില്‍ വിതല കുലാലി എന്നയാളെ അറസ്റ്റ് ചെയ്ത് ജുഡിഷ്യല്‍ കസ്റ്റഡിയിലാക്കി.…

;

By :  Editor
Update: 2022-12-13 07:26 GMT

ബഗല്‍കോട്ട്: അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷണങ്ങളാക്കി കുഴല്‍കിണറില്‍ തള്ളി മകന്‍. കര്‍ണാടകയിലെ ബഗല്‍കോട്ടിലാണ് സംഭവം. സംഭവത്തില്‍ വിതല കുലാലി എന്നയാളെ അറസ്റ്റ് ചെയ്ത് ജുഡിഷ്യല്‍ കസ്റ്റഡിയിലാക്കി. അച്ഛന്‍ നിരന്തരം മദ്യപിച്ച് വന്ന് തന്നെ അധിക്ഷേപിക്കുന്നതില്‍ സഹികെട്ടാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കൊലപാതകം വ്യക്തമായതോടെ മണ്ണുമാന്തി യന്ത്രങ്ങള്‍ഉപയോഗിച്ച് പോലീസ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

ഡിസംബര്‍ ആറിനാണ് 20 കാരനായ വിതല തന്റെ അച്ഛനായ പരശുറാം കുലാലി (53) എന്നയാളെ കൊലപ്പെടുത്തിയത്. ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടയിക്കുകയായിരുന്നു. പരശുറാമിന്റെ രണ്ട് മക്കളില്‍ ഇളയവനാണ് വിതല. ഇയാളുടെ ഭാര്യയും മൂത്തമകനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. പരശുറാം എന്നും മദ്യപിച്ച് വന്ന് മകനെ ചീത്തവിളിക്കുമായിരുന്നു.

കൊലപാതകം നടന്ന ദിവസം, അച്ഛന്റെ അധിക്ഷേപ വാക്കുകള്‍ സഹിക്കാതെ വന്നതോടെ വിതല ഒരു ഇരുമ്പ് വടിയെടുത്ത് അച്ഛനെ അടിച്ചു. കൊലപാതകത്തിന് ശേഷം ശരീരം കഷ്ണങ്ങളാക്കി തങ്ങളുടെ കൃഷിയിടത്തിലെ കുഴല്‍ക്കിണറില്‍ തള്ളുകയായിരുന്നു.

Tags:    

Similar News