അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയോട് കൊടുംക്രൂരത; കത്രികകൊണ്ട് ആക്രമിച്ചു, ഒന്നാംനിലയില്‍നിന്ന് താഴേക്കെറിഞ്ഞു; അധ്യാപിക അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയോട് അധ്യാപികയുടെ ക്രൂരത. കത്രിക കൊണ്ടു പരിക്കേല്‍പിച്ച ശേഷം സ്‌കൂളിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. വന്ദന എന്ന കുട്ടിയാണ് അധ്യാപിക ഗീതാ…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയോട് അധ്യാപികയുടെ ക്രൂരത. കത്രിക കൊണ്ടു പരിക്കേല്‍പിച്ച ശേഷം സ്‌കൂളിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. വന്ദന എന്ന കുട്ടിയാണ് അധ്യാപിക ഗീതാ ദേശ്‌വാളിന്റെ ആക്രമണത്തിനിരയായത്.
ഡല്‍ഹി നഗര്‍ നിഗം ബാലിക വിദ്യാലയത്തില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നേകാലോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വന്ദനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗീതയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം നിലയിലെ ക്ലാസ്മുറിയില്‍ വെച്ചായിരുന്നു ആക്രമണം. കോപാകുലയായ ഗീത, വന്ദനയെ കത്രിക കൊണ്ട് ആക്രമിച്ചു. പിന്നീട് താഴേക്ക് വലിച്ചെറിയുകയുമായിരുന്നു. വന്ദനയെ തല്ലുന്നതില്‍നിന്ന് ഗീതയെ തടയാന്‍ മറ്റൊരു അധ്യാപികയായ റിയ ശ്രമിച്ചിരുന്നു. വന്ദന താഴേക്ക് വീണതു കണ്ട് ആളുകള്‍ ഓടിക്കൂടുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പോലീസ്, ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.