ചൈനീസ് യുവതി ബിഹാറില്‍ കസ്റ്റഡിയില്‍; പിടിയിലായത് ദലൈലാമയെ പിന്തുടരവെ

ഇന്ത്യയില്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നുകരുതുന്ന ചൈനീസ് വനിത ബിഹാറിലെ ഗയയില്‍ പിടിയിലായി. ദലൈലാമയെ പിന്തുടര്‍ന്നുവരുകയായിരുന്നു ഇവര്‍. ദലൈലാമ ബിഹാറില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പിടിയിലായത്. ഇവരെ ചൈനയിലേക്ക് നാടുകടത്തിയേക്കും. ചാരവൃത്തിയില്‍…

By :  Editor
Update: 2022-12-29 12:50 GMT

ഇന്ത്യയില്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നുകരുതുന്ന ചൈനീസ് വനിത ബിഹാറിലെ ഗയയില്‍ പിടിയിലായി. ദലൈലാമയെ പിന്തുടര്‍ന്നുവരുകയായിരുന്നു ഇവര്‍. ദലൈലാമ ബിഹാറില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പിടിയിലായത്. ഇവരെ ചൈനയിലേക്ക് നാടുകടത്തിയേക്കും.

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നു കരുതുന്ന ഇവരുടെ രേഖാചിത്രം നേരത്ത പുറത്തുവിട്ടിരുന്നു. സോങ് ഷിയോലാന്‍ എന്നാണ് ഇവരുടെ പേര്. ബോധ് ഗയയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങിയിരുന്നതായാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇവരെക്കുറിച്ച് വിദേശകാര്യവിഭാഗത്തിന്റെ കയ്യില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല.

വര്‍ഷത്തിലൊരിക്കല്‍ ദലൈലാമ ബോധ് ഗയയില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍, കോവിഡ് പശ്ചാലത്തില്‍ രണ്ടുവര്‍ഷമായി ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ദലൈലാമയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി മഹാബോധി ക്ഷേത്രസമുച്ചയ പരിസരത്ത് സുരക്ഷ ശക്തമാക്കി.

Tags:    

Similar News