കോഴിക്കോട്ട് സ്വകാര്യബസിനുനേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം ; തടഞ്ഞുനിര്‍ത്തി ചില്ല് അടിച്ചുതകർത്തു
കോഴിക്കോട്∙ കുന്നമംഗലത്ത് സ്വകാര്യബസിനുനേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം. ബസ് തടഞ്ഞുനിര്‍ത്തി ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ബസ് ഡൈവറും യാത്രക്കാരിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്കു പരുക്കേറ്റു. സമാന്തര സര്‍വീസ് ചോദ്യംചെയ്തതിനാണ്…
;കോഴിക്കോട്∙ കുന്നമംഗലത്ത് സ്വകാര്യബസിനുനേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം. ബസ് തടഞ്ഞുനിര്‍ത്തി ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ബസ് ഡൈവറും യാത്രക്കാരിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്കു പരുക്കേറ്റു. സമാന്തര സര്‍വീസ് ചോദ്യംചെയ്തതിനാണ് ആക്രമിച്ചതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.
കൊടുവള്ളി – സിഎം മഖാം റൂട്ടിൽ ഓട്ടോറിക്ഷക്കാർ സ്ഥിരം സമാന്തര സർവീസ് നടത്തിയിരുന്നു. ഇതിനെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും തമ്മിൽ തർക്കമുണ്ടാകുന്നതും പതിവായിരുന്നു. ഇന്നും സമാനമായ രീതിയിൽ തർക്കമുണ്ടായി. പിന്നാലെയാണ് ബസ് തടഞ്ഞ് ആക്രമണം ഉണ്ടായത്. ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും പരാതിയിൽ കുന്നമംഗലം പൊലീസ് കേസ് എടുത്തു.