നടുവണ്ണൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം ; ഭീതിയിൽ പ്രദേശവാസികൾ
By : Evening Kerala
Update: 2025-01-13 14:31 GMT
കോഴിക്കോട് : നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം തിരുവോട് പറമ്പിൻ നിരവത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുന്നു. ചേമ്പ്, വാഴ, മരച്ചിനി, ചേന ഉൾപ്പെടെയുള്ള ചെ റുകൃഷികളും തെങ്ങ്, കമുങ്ങ് തൈകളും വ്യാപകമായി നശി പ്പിക്കുന്നതായി പരാതി.
രാത്രി സമയങ്ങളിൽ കൂട്ടമായെത്തു ന്ന കാട്ടുപന്നികൾ ബൈക്ക് യാത്രികർക്കും ഭീഷണി ഉയർ ത്തുകയാണ്. പ്രദേശത്ത് രാത്രിയിൽ പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടുപന്നി ശല്യത്തെ തുടർന്ന് പലരും ചെറുകിടകൃഷിയിൽ നിന്നും പിന്മാറുകയാണ്. നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ആവശ്യമായ നട പടികൾ ഇതുവരെ ഉണ്ടായിട്ടി ല്ലെന്നും ആരോപണവുമുണ്ട്.