ബൈക്കില്‍ കടത്തിയ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി കർണാടകയിൽ അറസ്റ്റിൽ: കൂട്ടാളി ഓടി രക്ഷപ്പെട്ടു
മഞ്ചേശ്വരം: ബൈക്കില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയെ കർണാടകയിലെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സുങ്കതക്കട്ടെയിലെ മുഹമ്മദ് റാസിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
മഞ്ചേശ്വരം: ബൈക്കില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയെ കർണാടകയിലെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സുങ്കതക്കട്ടെയിലെ മുഹമ്മദ് റാസിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റാസിക്കിനൊപ്പം ഉണ്ടായിരുന്ന അസ്ഹര്‍ എന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ഊജിതമാക്കിയിട്ടുണ്ട്.
മുഹമ്മദ് റാസിക്കും അസ്ഹറും കഞ്ചാവ് വില്‍പനക്കായി തലപ്പാടി തച്ചാനിയില്‍ എത്തിയതായിരുന്നു. അവിടെ നിന്നാണ് റാസിക്ക് പിടിയിലായത്. രഹസ്യ വലിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് റാസിക്ക് പിടിയിലായത്.
ബൈക്കില്‍ നിന്ന് നാല് കിലോ കഞ്ചാവും ഒരു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കാസര്‍കോട്, കുമ്പള പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, കഞ്ചാവ് വില്‍പന തുടങ്ങിയവക്ക് കേസുകളുണ്ട്.
ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സന്ദീപിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പി.എസ്.ഐ രേവണസിദ്ധപ്പ, പ്രദീപ്, ശിവകുമാര്‍, രഞ്ജിത്, അശോക, അക്ബര്‍, സാഗര, വാസുദേവ, സതീഷ്, ചിദാനന്ദ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.