ബെംഗളൂരുവിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്നു; 3 മരണം, 14 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ബാബുസപല്യയിൽ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്
Update: 2024-10-22 13:30 GMT
ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. 14 പേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബാബുസപല്യയിൽ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരുവിൽ കനത്തമഴയാണ് പെയ്തത്. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലാണ്. ഒക്ടോബർ 24 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.