പെൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടന് 66 വർഷം കഠിനതടവ്
ഇടുക്കി: ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 38കാരനായ വിമുക്തഭടന് 66 വർഷം കഠിനതടവ്. പ്രതി തടവുശിക്ഷയ്ക്ക് പുറമെ 80000 രൂപ പിഴയും ഒടുക്കണമെന്ന്…
;ഇടുക്കി: ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 38കാരനായ വിമുക്തഭടന് 66 വർഷം കഠിനതടവ്. പ്രതി തടവുശിക്ഷയ്ക്ക് പുറമെ 80000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കോതമംഗലം കുത്തുകുഴി സ്വദേശിയായ 38-കാരനാണ് ശിക്ഷ വിധിച്ചത്. കേസില്‍ വിവിധ വകുപ്പുകളിലായി 66 വര്‍ഷം കഠിനതടവും പിഴയും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം പ്രതി മൊത്തത്തില്‍ അനുഭവിച്ചാല്‍ മതിയാകുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴയൊടുക്കാത്ത പക്ഷം അധിക ജയില്‍വാസവും അനുഭവിക്കേണ്ടി വരും.
പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.