ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് ആലിൽ കയറ്റി ; അടിവസ്ത്രങ്ങളുൾപ്പെടെ അടിച്ചുമാറ്റി മലയാളി; പരാതിയുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ

തൃപ്രയാർ: അന്യസംസ്ഥാന തൊഴിലാളികളുടെ അടിവസ്ത്രങ്ങളുൾപ്പെടെ അടിച്ചുമാറ്റി. തൃപ്രയാർ ചേർക്കരയിലാണ് സംഭവം. മലയാളിയായ ഒരാളാണ് നാല് അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് 16,000 രൂപ വില വരുന്ന 2 മൊബൈൽ…

By :  Editor
Update: 2023-01-11 01:03 GMT

തൃപ്രയാർ: അന്യസംസ്ഥാന തൊഴിലാളികളുടെ അടിവസ്ത്രങ്ങളുൾപ്പെടെ അടിച്ചുമാറ്റി. തൃപ്രയാർ ചേർക്കരയിലാണ് സംഭവം. മലയാളിയായ ഒരാളാണ് നാല് അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് 16,000 രൂപ വില വരുന്ന 2 മൊബൈൽ ഫോണുകളും വസ്ത്രങ്ങളുമടക്കം അടിച്ചുമാറ്റിയത്.

ഒരു ക്ഷേത്രത്തിലേക്ക് ആലില പറിക്കണമന്നാവശ്യപ്പെട്ടാണ് തട്ടിപ്പുകാരൻ ഇന്നലെ രാവിലെ നാല് അന്യസംസ്ഥാന തൊഴിലാളികളെ വിളിച്ചത്. ക്ഷേത്രത്തിലേക്കായതുകൊണ്ട് ശുദ്ധി വേണമെന്നു പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ചു. തോർത്തു മാത്രം ഉടുത്ത തൊഴിലാളികളെ ചേർക്കര റോഡരികിലെ ആലിന്റെ മുകളിലേക്കു കയറ്റി.

ആലില പറിക്കുന്നതിനിടെ അവർ വെറുതെ താഴേക്ക് നോക്കിയവർ കണ്ടത് ജോലിക്കു വിളിച്ചയാൾ വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന 2 മൊബൈൽ ഫോണുകളും പണവുമായി മുങ്ങുന്നതാണ്. ആലിനു മുകളിൽ നിന്ന് വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും അയാൾ കടന്നുകളഞ്ഞെന്നാണ് തൊഴിലാളികൾ പറയുന്നത്. വസ്ത്രങ്ങൾ പിന്നീട് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Tags:    

Similar News