കോഴിക്കോട് പക്ഷിപ്പനി; സ്ഥിരീകരിച്ചത് തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദം

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു. കഴിഞ്ഞദിവസം തിരുവനന്തപുരം അഴൂരില്‍…

By :  Editor
Update: 2023-01-11 12:50 GMT

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു.

കഴിഞ്ഞദിവസം തിരുവനന്തപുരം അഴൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അഴൂര്‍ പഞ്ചായത്തിലെ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ കോഴി, താറാവ്,മറ്റു വളര്‍ത്തു പക്ഷികള്‍ എന്നിവയെ പൂര്‍ണമായി ദയാവധം നടത്തി.

2326 കോഴികള്‍, 1012 താറാവുകള്‍, 244 മറ്റു വളര്‍ത്തു പക്ഷികള്‍ എന്നിവ ഉള്‍പ്പെടെ 3,338 പക്ഷികളെയാണു കൊന്നത്. 693 മുട്ടയും 344.75 കിലോഗ്രാം തീറ്റയും നശിപ്പിച്ചു.

Tags:    

Similar News