പരപ്പനങ്ങാടി പാലത്തിങ്ങലിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് വിദ്യാർഥി മരിച്ചു

Malappuram : പരപ്പനങ്ങാടി- പാലത്തിങ്ങലിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് വിദ്യാർഥി മരിച്ചു. കൊടിഞ്ഞി പനക്കത്തായ സ്വദേശി പാലപ്പുറ ഹൈദർ അലിയുടെ മകൻ മുഹമ്മദ്‌ സ്വഫ് വാൻ…

;

By :  Editor
Update: 2023-01-11 23:55 GMT
Malappuram : പരപ്പനങ്ങാടി- പാലത്തിങ്ങലിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് വിദ്യാർഥി മരിച്ചു. കൊടിഞ്ഞി പനക്കത്തായ സ്വദേശി പാലപ്പുറ ഹൈദർ അലിയുടെ മകൻ മുഹമ്മദ്‌ സ്വഫ് വാൻ (19) ആണ് മരണപ്പെട്ടത്. പരിക്കേറ്റ സ്വഫ്‌വാനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. കോളേജിലേക്ക് പോകും വഴി രാവിലെ 9.30 ഓടെ പാലത്തിങ്ങൽ പാലത്തിന് സമീപമാണ് അപകടം.

Tags:    

Similar News