ഉച്ചഭക്ഷണ പദ്ധതി പ്രധാനാധ്യാപകരുടെ ബാധ്യതയാക്കി മാറ്റരുത്
By : Evening Kerala
Update: 2025-01-15 03:22 GMT
മലപ്പുറം: സ്കൂളുകളിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി പ്രധാനാധ്യാപകരുടെ ബാധ്യതയാക്കി മാറ്റരുതെന്ന് കെഎസ്‌ടിയു ജില്ലാ കമ്മിറ്റി. ചെറിയ തുക മാത്രം പദ്ധതിക്കായി അനുവദിച്ചു ഭീമമായ തുക കുടിശികയായി നിർത്തിയിരിക്കുകയാണ്.
ഓരോ സ്കൂളിനും നാമമാത്ര തുക മാത്രം അനുവദിച്ചു പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെ സർക്കാർ അപഹസിക്കരുതെന്നും അധ്യാപക സമൂഹത്തെ ബുദ്ധിമുട്ടിക്കുന്ന സ്‌ഥിരം ശൈലിയിൽ നിന്നു സർക്കാർ പിൻമാറണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു
സംസ്ഥാന സെക്രട്ടറി മജിദ് കാടേങ്ങൽ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് എൻ.പി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ ജന റൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, കെ.എം.ഹനീഫ, ബഷീർ തൊട്ടിയൻ, ടി.വി.ജലിൽ, എ.കെ. നാസർ, പി.ടി.സക്കീർ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു