കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ

തൃശൂര്‍: കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീഷണല്‍…

;

By :  Editor
Update: 2023-01-19 05:22 GMT

തൃശൂര്‍: കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.

2011 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പ്രതി, കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. അവര്‍ ജോലിക്ക് പോയിരുന്നു.

പരിചയക്കാരനായ പ്രതി, പൂവ് പറിച്ചു തരാമെന്ന് പറഞ്ഞ് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് കടയില്‍ പോയപ്പോള്‍ പ്രതിയെ കണ്ടു ഭയന്ന പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത ഗുരുവായൂര്‍ പൊലീസാണ് പ്രതിയെ പിടികൂടുന്നത്.

Tags:    

Similar News