അഞ്ചാംപനി: കോഴിക്കോട് നാദാപുരത്ത് ആറ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

നാദാപുരം: അഞ്ചാംപനി വ്യാപനം നടക്കുന്ന കോഴിക്കോട് നാദാപുരത്ത് ആറ് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 32 ആയി. ഏഴാം വാർഡിൽ 3,…

;

By :  Editor
Update: 2023-01-19 22:25 GMT

നാദാപുരം: അഞ്ചാംപനി വ്യാപനം നടക്കുന്ന കോഴിക്കോട് നാദാപുരത്ത് ആറ് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 32 ആയി. ഏഴാം വാർഡിൽ 3, ആറാം വാർഡിൽ 2, പതിമൂന്നാം വാർഡിൽ ഒന്ന് എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഏഴാം വാർഡിൽ ആകെ 10 കേസുകളും വാർഡ് ആറിൽ ഒമ്പത് കേസുകളുമുണ്ട്.

ശനി രാവിലെ ഒമ്പതിന് ഏറ്റവും കൂടുതൽ രോഗികളുള്ള ഏഴാം വാർഡിലെ ചിയ്യൂരിൽ ഗൃഹവലയം സൃഷ്ടിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആരോഗ്യ പ്രവർത്തകർ ഫീൽഡിൽ ഇറങ്ങി വാക്സിൻ എടുക്കാത്ത വീടുകളിൽ കയറി ബോധവത്കരണവും നടത്തുകയും സ്പോട്ട് വാക്സിൻ നൽകുകയും ചെയ്യുന്നതാണ്.

74 അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ 640 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ബോധവത്കരണം നടത്തി. 650 വീടുകളിൽ നോട്ടീസും നൽകി.

Tags:    

Similar News