ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടം; അഞ്ച് മരണം
ആലപ്പുഴ: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ് എന്നിവരും കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അമലുമാണ് മരിച്ചത്.…
ആലപ്പുഴ: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ് എന്നിവരും കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അമലുമാണ് മരിച്ചത്. അമ്പലപ്പുഴ കക്കാഴം മേല്‍പ്പാലത്തിലാണ് പുലര്‍ച്ചെ ഒന്നരയോടെ അപകടമുണ്ടായത്. ഐ.എസ്.ആര്‍.ഓ കാന്റീനിലെ താത്കാലിക ജീവനക്കാരാണ് മരിച്ച അഞ്ചുപേരുമെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മരിച്ച അഞ്ചുപേരും കാറില്‍ സഞ്ചരിച്ചവരാണ്. സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍നിന്ന് അരി കയറ്റിവന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന.