സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. മഞ്ചേരി മുന്‍ എം എല്‍ എ ഇസ്ഹാഖ് കുരിക്കളുടെ മകന്‍ മൊയ്തീന്‍ കുരിക്കളാണ്…

;

By :  Editor
Update: 2023-02-05 06:50 GMT

കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. മഞ്ചേരി മുന്‍ എം എല്‍ എ ഇസ്ഹാഖ് കുരിക്കളുടെ മകന്‍ മൊയ്തീന്‍ കുരിക്കളാണ് അറസ്റ്റിലായത്.

മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags:    

Similar News