കണ്ണൂരില്‍ പെരുംകളിയാട്ട നഗരിയില്‍ ഭക്ഷ്യവിഷബാധ; നൂറോളംപേര്‍ ആശുപത്രിയില്‍
കണ്ണൂര്‍: പയ്യന്നൂരിലെ തെയ്യം നടക്കുന്ന സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ച നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധ. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയില്‍ നിന്നും ഐസ്‌ക്രീമും ലഘു പലഹാരവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. അസ്വസ്ഥതയുണ്ടായവരെ പയ്യന്നൂരിലെ…
;കണ്ണൂര്‍: പയ്യന്നൂരിലെ തെയ്യം നടക്കുന്ന സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ച നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധ. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയില്‍ നിന്നും ഐസ്‌ക്രീമും ലഘു പലഹാരവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
അസ്വസ്ഥതയുണ്ടായവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരില്‍ അധികവും. ഐസ്‌ക്രീം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്ന് മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം നടത്തുന്നതായും മുച്ചിലോട്ട് ആരോഗ്യ കമ്മറ്റി അറിയിച്ചു.