പാക്കിസ്ഥാനിൽ പെട്രോളിന് 272 രൂപ ; തകര്‍ന്നടിഞ്ഞ് സമ്പദ് വ്യവസ്ഥ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 22 രൂപ വർധിപ്പിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ പാക് രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്നാണു വർധനയെന്നു പാക് ധനകാര്യ വിഭാഗം. ഇതോടെ, പെട്രോൾ ലിറ്ററിന്…
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 22 രൂപ വർധിപ്പിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ പാക് രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്നാണു വർധനയെന്നു പാക് ധനകാര്യ വിഭാഗം. ഇതോടെ, പെട്രോൾ ലിറ്ററിന് 272 രൂപയായി. സാമ്പത്തികത്തകർച്ച നേരിടുന്ന പാക്കിസ്ഥാൻ വായ്പയ്ക്കായി ഐഎംഎഫ് മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കുന്നതിന്റെ ഭാഗം കൂടിയാണു പെട്രോൾ വില വർധനയെന്നാണു റിപ്പോർട്ട്.
ഹൈസ്പീഡ് ഡീസൽ ലിറ്റിന് 17.20 രൂപ വർധിപ്പിച്ചു. ലിറ്ററിന് 280 രൂപയാണു പുതിയ വില. മണ്ണെണ്ണയ്ക്ക് 12.90 രൂപ വർധിപ്പിച്ച് 202.73 രൂപയാക്കി. ലൈറ്റ് ഡീസലിന് 9.68 രൂപയാണു വർധന. ലിറ്ററിന് 196.68 രൂപയാണു ലൈറ്റ് ഡീസലിന് പുതിയ വില.