കാറുകൾ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ആറു പേർക്ക് പരിക്ക്
ചെങ്ങന്നൂർ: എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി കവലയ്ക്കും ആഞ്ഞിലിമൂടിനും മധ്യേ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരുകാർ തലകീഴായി മറിഞ്ഞു. യാത്രക്കാരായ ആറു പേർക്ക് പരിക്കേറ്റു.…
ചെങ്ങന്നൂർ: എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി കവലയ്ക്കും ആഞ്ഞിലിമൂടിനും മധ്യേ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരുകാർ തലകീഴായി മറിഞ്ഞു. യാത്രക്കാരായ ആറു പേർക്ക് പരിക്കേറ്റു.
കോട്ടയം ചിങ്ങവനത്തുനിന്ന് അടൂരിലേക്ക് പോവുകയായിരുന്ന റെനോ പൾസ് കാറും എതിരെ വന്ന മാരുതി വാഗണർ കാറുമാണ് കൂട്ടിയിടിച്ചത്. പൾസ് കാറിന്റെ മുൻഭാഗത്തേക്ക് എതിർ ദിശയിൽനിന്നെത്തിയ വാഗണർ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സമീപമുള്ള കാനയിലേക്ക് തലകീഴായി മറിഞ്ഞു.ചിങ്ങവനം സ്വദേശി നിജിലും അഞ്ച് പേരുമാണ് കാറിലുണ്ടായത്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.