സ്വർണക്കടത്തുകേസിൽ ഒത്തുതീർപ്പിന് ശ്രമം: വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് പ്രതി സ്വപ്‌ന സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്വപ്‌ന വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ വിവിധ ഏജന്‍സികളുടെ…

By :  Editor
Update: 2023-03-09 02:50 GMT

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് പ്രതി സ്വപ്‌ന സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്വപ്‌ന വെളിപ്പെടുത്തി.

സ്വര്‍ണക്കടത്ത് കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്വപ്നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കൂടുതല്‍ വിവരങ്ങളൊന്നും സ്വപ്ന സുരേഷ് പങ്കുവെച്ചിട്ടില്ല. 'സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും'- ഇതാണ് പോസ്റ്റിലെ വരികള്‍.

സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവരികയാണ്. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ശിവശങ്കറിന് കോഴപണം ലഭിച്ചിരുന്നുവെന്ന് സ്വപ്ന മുന്‍പ് മൊഴി നല്‍കിയിരുന്നു.

സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരുകോടി രൂപയോളം രൂപ വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ നിഗമനം.

Tags:    

Similar News